exam

തിരുവനന്തപുരം:എസ്.എസ്.എൽ.സി,​ പ്ലസ്ടു പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പുറത്തിറക്കി.എസ്.എസ്.എൽ.സി പരീക്ഷ ആദ്യത്തെ മൂന്ന് ദിവസം ഉച്ചകഴിഞ്ഞും ബാക്കിയുള്ള ദിവസങ്ങളിൽ രാവിലേയുമാണ്. പ്ലസ് ടു പരീക്ഷ എല്ലാദിവസവും രാവിലെ 9.40 മുതൽ 11.30വരെയാണ്. വെള്ളിയാഴ്ച 2.30 മുതൽ 4.30വരെയാണ് പരീക്ഷ.

എസ്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ - ഏപ്രിൽ 8ന് ഉച്ചകഴിഞ്ഞ് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് 1, 9ന് ഉച്ചകഴിഞ്ഞ് 2.40 മുതൽ 4.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളഡ്ജ്, 12ന് ഉച്ചകഴി‌ഞ്ഞ് 1.40 മുതൽ 4.30വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, 15ന് രാവിലെ 9.40 മുതൽ 12.30 വരെ സോഷ്യൽ സയൻസ്. 19ന് രാവിലെ 9.40 മുതൽ 11.30 വരെ ഒന്നാം ഭാഷ പാർട്ട് 2, 21ന് രാവിലെ 9.40 മുതൽ 11.30 വരെ ഫിസിക്‌സ്. 23ന് രാവിലെ 9.40 മുതൽ 11.30 വരെ ബയോളജി. 27ന് 9.40 മുതൽ 12.30 വരെ ഗണിതം. 29ന് രാവിലെ 9.40 മുതൽ 11.30വരെ കെമിസ്ട്രി.

പ്ലസ്ടു - 8ന് സോഷ്യോളജി, ആന്ത്രോപോളജി,ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, 9ന് ഭാഷ പാർട്ട് 2, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌‌നോളജി,12ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 16ന് ഗണിതം, ഭാഷ പാർട്ട് 3, സംസ്കൃതം,സൈക്കോളജി, 20ന് ജോഗ്രഫി, മ്യൂസിക്ക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി,22ന് പാർട്ട് 1 ഇംഗ്ലീഷ്, 26ന് ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്,ഫിലോസഫി, ജേർണലിസം,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, 28ന് ഫിസിക്‌സ്, ഇക്കണോമിക്‌സ്, 30ന് ബയോളജി,ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം.