kidneys

നമ്മുടെ നാട്ടിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, മൂത്രത്തിൽ കല്ല്, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യം ക്ഷയിക്കുന്നത് ജീവന് ഭീഷണിയാണ്.

അതിനാൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കണം. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്‌ക്കണം. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക.

പച്ചക്കറികളും കാൽസ്യവും ആഹാരക്രമത്തിന്റെ ഭാഗമാക്കണം. വർഷത്തിലൊരിക്കൽ വൃക്ക പരിശോധന നടത്തുക. മൂത്രത്തിന്റെ അളവിൽ മാറ്റം, മൂത്രത്തിൽ രക്തം, പഴുപ്പ് , അമിത ക്ഷീണം എന്നിവയാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. ഇവ കണ്ടാലുടൻ വിദഗ്ദ്ധ ഡോക്‌ടറെ കാണുക .