venu

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമ ആർ എം പി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നാണ് വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ വേണുവിനെ സ്ഥാനാർത്ഥിയാക്കിയാൽ മതിയെന്നായിരുന്നു ആർ എം പിയുടെ തീരുമാനം.

വടകരയിലേക്ക് കോൺ​ഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ ആലോചിച്ചിട്ടില്ല. ഡൽഹിയിലെ കൂടിയാലോചനകൾക്ക് ശേഷം കോൺ​ഗ്രസ് നേതാക്കൾ ആർ എം പി നേതാക്കളുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. ആർ എം പിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർ എം പി നേതാക്കളെ ലീ​ഗ് അറിയിച്ചിട്ടുണ്ട്. ഇതോടെ യു ഡി എഫ് പിന്തുണയോടെ വടകരയിൽ ആർ എം പി മത്സരിക്കുമെന്ന കാര്യം ഉറപ്പായി.