sivankutty

തിരുവനന്തപുരം: നേമത്ത് 2016ൽ എൽ ഡി എഫ് പരാജയപ്പെടാൻ കാരണം യു ഡി എഫ്- ബി ജെ പി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യു ഡി എഫ് സ്ഥാനാർത്ഥിയായാലും എൽ ഡി എഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം, നേമത്തെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തത്ക്കാലം ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺ​ഗ്രസ് ഹൈക്കമാൻഡ് എത്തി. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ഉളളൂവെന്നാണ് ഹൈക്കമാൻഡ് ഇപ്പോൾ പറയുന്നത്. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ​ഗ്രൂപ്പിനുളളത്. കെ സി വേണുഗോപാൽ നേമത്ത് മത്സരിക്കുമെന്ന വാർത്ത ഹൈക്കമാൻഡ് തളളി.