
ഫിയാഫ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കലാകാരനായി ബച്ചൻ മാറി. ഫിലിം ആർക്കൈവ്‌സിന് ബച്ചൻ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്തത്.
രാജേഷ് ഖന്ന ബോളിവുഡ് അടക്കി വാഴുമ്പോഴായിരുന്നു അമിതാഭ് ബച്ചന്റെ ചുവടുവെപ്പ്. ബോളിവുഡിനെ തന്റെ കൈയിലാക്കാൻ ബച്ചന് അധികം സമയം വേണ്ടിവന്നില്ല. 1969ൽ കെ.എ. അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്ക് ചുവടുവച്ച ബച്ചന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.പുരസ്‌കാരങ്ങളും ബഹുമതികളും നിറഞ്ഞ ബച്ചന്റെ അഞ്ചര പതിറ്റാണ്ട് തികയുന്ന സിനിമ സപര്യയിൽ മറ്റൊരു അലങ്കാരം കൂടി വന്നു ചേർന്നിരിക്കുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സിന്റെ ഫിയാഫ് പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് അമിതാഭ് ബച്ചൻ.
ഫിയാഫ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കലാകാരനായി ബച്ചൻ മാറി. ഫിലിം ആർക്കൈവ്‌സിന് ബച്ചൻ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ഫിയാഫ് പുരസ്‌കാര ചടങ്ങ് വെർച്വലായാണ് നടക്കുന്നത്. ഈ മാസം 19 ന് ലോക പ്രശസ്തരായ ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫർ നോളനും മാർട്ടിൻ സ്‌കോർസേസും ചേർന്ന് ബച്ചന് അവാർഡ് സമ്മാനി ക്കും.2015 മുതൽ ബച്ചൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവർത്തിച്ചു വരികയായിരുന്നു.നമ്മുടെ സിനിമ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനംകൊള്ളുന്നുവെന്നും. ബൃഹത്തായ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനൊപ്പം ഇനിയുള്ള തലമുറയ്ക്ക് വേണ്ടി നമ്മൾ അത് കൈമാറണമെന്നും അവാർഡ് വിവരം അറിഞ്ഞ ബച്ചൻ പ്രതികരിച്ചു.
1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും ബച്ചന്റെ ആധിപത്യത്തിലായിരുന്നു. ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി ബച്ചനെ വിശേഷിപ്പിക്കുന്നു.1973ൽ പുറത്തിറങ്ങിയ സഞ്ജീർ ,ദീവാർ എന്ന ചിത്രത്തിലെ 'രോഷാകുലനായ ചെറുപ്പക്കാരൻ ' അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയിച്ചു. 1975ൽ പുറത്തിറങ്ങിയ സുപ്രസിദ്ധ ഹിറ്റ് ചിത്രം 'ഷോലെ' അദ്ദേഹത്തിന്റെ താരപ്രീതി വളർത്തി. അമർ അക്ബർ അന്തോണി, ഡോൺ, തൃശൂൽ , ഖാലാ പത്തർ ,ഷാൻ, കൂലി, തൂഫാൻ, അഗ്‌നിപഥ്, , ബ്രഹ്മാസ്ത്ര, മൊഹബത്തീൻ,കഭി ഖുശി കഭി ഗം,തുടങ്ങി അടുത്തിടെ ഒ.ടി.ടിയിൽ വന്ന ഗുലാബോ സിതാബോ വരെ നൂറുകണക്കിനു ചിത്രങ്ങൾ ഹിറ്റ് സിനിമകളുടെ മുഖമായി അമിതാഭ് ബച്ചൻ.
എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും, ഒപ്പം രാജ്യത്തെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം തുടങ്ങി അമിതാഭ് ബച്ചനെ തേടിവന്ന പുരസ്‌കാരങ്ങൾക്കും ബഹുമതികൾക്കും കണക്കിലെന്ന് പറയാം. പ്രായം തളർത്താത്ത അഭിനയ പ്രതിഭയായി ഇന്നും അമിതാഭ് ബച്ചൻ ബോളിവുഡിൽ കരുത്തുറ്റ അഭിനേതാവായി നിലകൊള്ളുന്നുവെന്നതാണ് ഈ നടന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്കിലെയും പിങ്കിലെയും ബദ്‌ലയിലെയും പായിലെയും പീക്കുവിലെയും കഥാപാത്രങ്ങൾ ബച്ചൻ എന്ന നടന്റെ പുതിയൊരു ജന്മമായിരുന്നു.ഗുലാബോ സിതാബോയിലെ ഒടിഞ്ഞു മടങ്ങിയ വൃദ്ധൻ ഈ നടന്റെ വേഷപ്പകർച്ചയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. .