
സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ളയാളാണ് ഡോ രജിത് കുമാർ. എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന രജിത്ത്, ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടു കൂടി സമൂഹത്തിന് മുന്നിൽ മറ്റൊരു രൂപത്തിൽ അവതരിക്കുകയായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ‌്ക്കുകയാണ് രജിത് കുമാർ.