
വിക്രമിനെയും മകൻ ധ്രുവ് വിക്രമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിമ്രാനും ഓ മൈ കടവുളെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വാണിഭോജനുമാണ് നായികമാർ. ധനുഷിനെ നായകനാക്കി ഒരുക്കുന്ന ഗ്യാംഗ്സ്റ്റർ ചിത്രം ജഗമേ തന്തിരം പൂർത്തിയാക്കിയാണ് കാർത്തിക് സുബ്ബരാജ് പുതിയ ചിത്രത്തിലേക്ക് കടന്നത് . കൊവിഡ് ലോക്ക് ഡൗണിൽ കോളിവുഡിൽ നിന്ന് പ്രഖ്യാപിക്കപ്പെട്ട പ്രധാന പ്രോജക്ടാണിത്. വിക്രമിന്റെ അറുപതാമത്തെ ചിത്രമാണിത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രം നിർമ്മിക്കുന്നത്. സംഗീതം സന്തോഷ് നാരായണൻ.