israyel

ടെൽ അവീവ് : കഴിഞ്ഞ രണ്ടു വർഷത്തിനിടെ സിറിയൻ തീരത്തേക്ക് പോകുകയായിരുന്ന ഒരു ഡസനോളം ഇറാനിയൻ എണ്ണക്കപ്പലുകൾ ഇസ്രയേൽ ബോംബിട്ട് തകർത്തതായി റിപ്പോർട്ട്. വാൾ സ്​ട്രീറ്റ്​ ജേണലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. സിറിയയിൽ ഇറാൻ ഇടപെടുന്നത്​ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നത്. എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും ഇറാനും സിറിയയും ആരംഭിച്ചിരുന്നു. ഇത് ഇറാന് ഗുണകരമാകുന്നുവെന്ന് കണ്ടാണ് ഇസ്രയേലിന്റെ ആക്രമങ്ങൾ.

ഇറാനെതിരായ ഇസ്രയേലിൽ ആക്രമണങ്ങൾക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് എന്തായിരുക്കുമെന്നതിൽ അവ്യക്തതയുണ്ട്.