
ഓൾഡ് ട്രാഫോർഡ് : യൂറോപ്പ ലീഗ് ഒന്നാം പാദ പ്രീക്വാർട്ടറിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും എ.സി മിലാനും തമ്മിലുള്ള പോരാട്ടം 1-1ന് സമനിലയിൽ പിരിഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം നേടിയ എവേ ഗോളിന്റെ മുൻതൂക്കം മിലാന് ലഭിച്ചു. മത്സരത്തിന്റെ 50-ാം മിനിട്ടിൽ യുവ വിസ്മയം അമാദ് ഡയാല്ലോ നേടിയ ഗോളിൽ യുണൈററ്റഡ് ലീഡെടുത്തതാണ്. യുണൈറ്റഡിന്റെ സീനിയർ ടീമിനായി പതിനെട്ടുകാരൻ താരത്തിന്റെ കന്നി ഗോളായിരുന്നു ഇത്. എന്നാൽ കളിതീരാറാകവേ തൊണ്ണൂറ്റി രണ്ടാം മിനിട്ടിൽ സൈമൺ കജ്ജെർ മനോഹരമായൊരു ഗോളിലൂടെ മിലാന് വിജയത്തിന് തുല്യമായ സമനില നേടിക്കൊടുക്കുകയായിരുന്നു. മിലാന്റെ തട്ടകത്തിൽ 19ന് ഇന്ത്യൻ സമയം പുലർച്ചെ 1.30നാണ് രണ്ടാം പാദത്തിന്റെ കിക്കോഫ്.
അതേസമയം മറ്റു മത്സരങ്ങളിൽ പ്രമുഖ ടീമുകളായ ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ, റോമ, വിയ്യാറയൽ എന്നീടീമുകൾ ജയം നേടി.