
സാനിയ അയ്യപ്പൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറുന്നത്. നേരത്തെയും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറലായിട്ടുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് പുറമേ തന്റെ ഫിറ്റ്നസ്, വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.ബോളിവുഡ് നടിമാരെ വെല്ലുന്ന തരത്തിലുള്ള ലുക്കിലാണ് സാനിയ ഫോട്ടോയിൽ. താരത്തിനെ ഈ ഒരു സ്െെറ്റലിൽ ഒരുക്കിയിരിക്കുന്നത് അസാനിയ നസ്രിനാണ്. മേക്കപ്പും ഹെയർസ്െെറ്റലും സജിത്തും സുജിത്തുമാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റാണ് സാനിയയുടെ പുതിയ ചിത്രം. ദുൽഖറിനൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നത്.