
വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിടുന്ന നായികമാരുടെ പതിവ് പാതയിൽ നിന്ന് മാറി സഞ്ചരിക്കുന്നയാളാണ് കാജൽ അഗർവാൾ. വിവാഹശേഷവും തന്റെ ജനപ്രീതിക്ക് തെല്ലും കോട്ടം സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച അഭിനേത്രി.ബാല്യകാല സുഹൃത്തായ ഗൗതം കിച്ച്ലുവുമായുള്ള വിവാഹത്തിന് ശേഷം ചിരഞ്ജീവിക്കൊപ്പം ആചാര്യ എന്ന തെലുങ്ക് ചിത്രത്തിലും ദുൽഖർ സൽമാനോടൊപ്പം ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച കാജൽ അഗർവാൾ തന്റെ പുതിയ ഫോട്ടോ ഷൂട്ടിലൂടെ ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
''ഇതിന് അല്പം കൂടി സമയമെടുക്കും"" എന്നു തുടങ്ങുന്ന കുറിപ്പോടുകൂടിയാണ് തന്റെ പുതിയ 'ഹോട്ട്" ചിത്രം കാജൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരക്കുന്നത്.2004 ക്യോം! ഹോ ഗയാ നാ.. എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. മോഡലിംഗ് രംഗത്തുനിന്നാണ് കാജൽ സിനിമയിലേക്കെത്തിയത്.