
ബീജിംഗ്: ഒരു വർഷമായി ഗർഭധാരണത്തിന് ശ്രമിക്കുന്ന പിങ്പിംങ് എന്ന ചൈനീസ് യുവതി, ആശുപത്രിയിൽ എക്സ്റേ എടുക്കാൻ ചെന്നപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വാർത്ത. 25കാരിയായ പിങ് പിങ് പുരുഷനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിക്കാലത്ത് ഡോക്ടറിനെ കാണിച്ചിരുന്നുവെന്നും എന്നാൽ തന്റെ ലൈംഗിക വളർച്ച സമപ്രായക്കാരിൽ നിന്ന് പതുക്കയേ സംഭവിക്കുകയുള്ളൂവെന്നും കുറച്ചു വർഷങ്ങൾക്കുള്ളിൽ ആർത്തവം ആരംഭിക്കുമെന്നും പറഞ്ഞുവെന്നും അവർ പറയുന്നു. എന്നാൽ പിന്നീട് അതുണ്ടായില്ല. നാണക്കേട് കാരണം ചികിത്സ തുടർന്നില്ലെന്നും അവർ പറയുന്നു. സ്ത്രീയുടെ ലൈംഗികാവയവങ്ങൾ ഉള്ളതിനാൽ പ്രത്യേകിച്ച് സംശയങ്ങളൊന്നും പിങ്പിങിനോ ഭർത്താവിനോ തോന്നിയതുമില്ല. എന്നാൽ, വിവാഹം കഴിഞ്ഞ ഏറെ നാളായിട്ടും ദമ്പതിമാർക്ക് കുഞ്ഞുണ്ടായില്ല.അതേസമയം, ഗർഭാശയമില്ലാതെ ജനിച്ച പിങ്പിംങിന് പുരുഷ ലിംഗായവയങ്ങളോ പുരുഷ സ്വഭാവ സവിശേഷതകളോയില്ലെന്നതും കൗതുകകരമാണ്.