quad

വാഷിംഗ്ടൺ: ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ആദ്യ ഓൺലൈൻ ഉച്ചകോടി ഇന്നലെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവർ പങ്കെടുത്തു. ഇന്തോ-പസിഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക, സാമ്പത്തിക സ്വാധീനം സംബന്ധിച്ച ആശങ്കകൾ ഉച്ചകോടിയിൽ ചർച്ചയായി. കൊവിഡ് നിയന്ത്രണം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലുള്ള ആശയങ്ങളും രാഷ്ട്രത്തലവന്മാർ പങ്കുവച്ചു.