
കാബൂൾ : അഫ്ഗാൻ - ഇന്ത്യ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ 22 ന് ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി അദ്ദേഹം ചർച്ച നടത്തും. അഫ്ഗാൻ സമാധാന ചർച്ചകളും പുരോഗതിയും അമേരിക്കൻ ഭരണകൂടം സൂക്ഷ്മമായി അവലോകനം ചെയ്യുന്നതിനിടയിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാൻ ചർച്ചകൾ നടത്തണമെന്ന് വാഷിംഗ്ടൺ നിർദ്ദേശിച്ചിട്ടുണ്ട്. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഈ വർഷത്തെ ആദ്യ ഉന്നത തല സന്ദർശനമാണിത്.
ഈ വർഷം ആദ്യം ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അഫ്ഗാൻ സംഘവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭീകരവാദം അമർച്ച ചെയ്യുക, അഫ്ഗാനിസ്ഥാനിൽ സമാധാനത്തെ പിന്തുണയ്ക്കുന്നതിന് പ്രാദേശിക സമവായം ഉണ്ടാക്കുക എന്നിവയായിരുന്നു ചർച്ചയുടെ പ്രധാന വിഷയങ്ങൾ. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിൽ മൂന്ന് ഉന്നത തല ചർച്ചകൾ നടന്നിരുന്നു