
അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ആദിപുരുഷിൽ ബോളിവുഡ് താരം കൃതി സനോൺ നായികയാകുന്നു. സംവിധായകൻ ഓം റൗട്ടാണ് നായകനും നായികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് വാർത്ത പുറത്തുവിട്ടത്.ത്രീ ഡിയിൽ ഒരുങ്ങുന്ന ഈ മിത്തോളജിക്കൽ ശ്രീരാമന്റെ വേഷമാണ് പ്രഭാസിന് കൃതി സനോണിന് സീതയുടെയും. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് രാവണന്റെ വേഷം അവതരിപ്പിക്കുന്നത്.
മുംബയിൽ പ്രത്യേകം സജ്ജീകരിച്ച ഗ്രീൻ സ്റ്റുഡിയോയിൽ ആദിപുരുഷിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യുന്നുണ്ട്. ടി.സീരീസാണ് നിർമ്മാതാക്കൾ.മഹേഷ് ബാബുവിന്റെ നായികയായി 1 നെനോക്കാഡിനേ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലരങ്ങേറിയ ന്യൂഡൽഹിക്കാരിയായ കൃതി സനോൺ പിന്നീട് ബോളിവുഡിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. ഹീറോ പന്റിയാണ് ബോളിവുഡിലെ ആദ്യ ചിത്രം. തുടർന്ന് ദിൽവാലേ, കളങ്ക്, ഹൗസ് ഫുൾ, അംഗ്രേസി മീഡിയം, ലുക്കാചുപ്പി തുടങ്ങിയ ഒട്ടേറെ ഹിറ്റുകളിലഭിനയിച്ചു. ലഗാനിലൂടെ പ്രശസ്തനായ സംവിധായകൻ അശുതോഷ് ഗാവ്രിക്കറിന്റെ പാനിപ്പട്ട് എന്ന ചിത്രത്തിൽ പാർവതി ഭായ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയെങ്കിലും ചിത്രം ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല.