
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ അമിത് ഷാ മത്സരിക്കാൻ വന്നാലും എൽ.ഡി.എഫ് വിജയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചത് നേമത്തെ എൽ..ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ആയതിനാലാണെന്നും കോടിയേരി പറഞ്ഞു. നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരുണാകരനെ തിരുവനന്തപുരം ലോക്സഭയിൽ പരാജയപ്പെടുത്തിയവരാണ് എൽ.ഡി.എഫ്. ഉമ്മൻ ചാണ്ടിക്ക് നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.
കേരളം ഗുജറാത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആ ബി.ജെ.പിയെ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നേരിടുന്നത് കടലിൽ ചാടിയാണോയെന്നായിരുന്നു കോടിയേരിയുടെചോദ്യം. ഇത്തരം കോപ്രായങ്ങളിലൂടെയാണൊ രാഹുൽ ബിജെ.പിയെ നേരിടാനൊരുങ്ങുന്നതെന്നും കോടിയേരി ചോദിച്ചു.