
ബാസൽ: പരിശീലനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ അടുത്തയാഴ്ച തുടങ്ങുന്ന ദുബായ് ഓപ്പൺ എ.ടി.പി ടെന്നിസ് ടൂർണമെന്റിൽ നിന്ന് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. മുപ്പത്തൊമ്പതുകാരനായ ഫെഡറർ കാലിലെ ശസ്ത്രക്രിയയെത്തുടർന്ന് 13 മാസത്തെ വിശ്രമത്തിന് ശേഷമാണ് കഴിഞ്ഞ ഖത്തർ ഓപ്പണിലൂടെ തിരിച്ചെത്തിയത്. എന്നാൽ രണ്ടാം റൗണ്ടിൽ ജോർജിയയുടെ നക്കോളാസ് ബാസിലാഷ്വിയോട് തോറ്റ് അദ്ദേഹം പുറത്തായിരുന്നു.
എന്നാൽ തോൽവി വലിയ ആഘാതമായിപ്പോയെന്നും പരിശീലനത്തിന്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നതെന്നുമാണ് ഫെഡറർ പ്രതികരിച്ചത്. കൂടുതൽ പരിശീലനത്തിനായി ദുബായ് ഓപ്പണിൽ നിന്ന് പിന്മാറുകയാണെന്നും ഫെഡറർ പറഞ്ഞു.