udf-candidates

ന്യൂഡൽഹി: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രഖ്യാപിച്ച് നേതാക്കൾ. കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകും. അതേസമയം എംപി സ്ഥാനത്തുള്ള ആരും മത്സരിക്കില്ലെന്നും അദ്ദേഹം പറയുന്നു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളുടെ കുറിച്ചുള്ള പ്രഖ്യാപനം വന്നതിന്റെ സാഹചര്യത്തിലാണ് യുഡിഎഫ് സഖ്യകക്ഷികളിലെ സ്ഥാനാർത്ഥികളെ കുറിച്ചും പ്രഖ്യാപനങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് നടത്തിയത്.

81 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യം തീരുമാനമായി എന്നും നേതാക്കൾ അറിയിച്ചു. മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കും. എന്നാൽ നേമം അടക്കമുള്ള 10 സീറ്റുകളിൽ തീരുമാനമായിട്ടില്ല. നേമത്തെ സ്ഥാനാർത്ഥി ദുർബലനായിരിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റുകളാണ് നൽകുക. ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. പേരാമ്പ്രയും പുനലൂരും ലീഗിനാണ് നൽകുക. തൃക്കരിപ്പൂർ ജോസഫ് വിഭാഗത്തിന് നൽകും. രണ്ട് മണ്ഡലങ്ങളിൽ ഒരാൾ മത്സരിക്കില്ല. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് പ്രതിസന്ധികളൊന്നും ഇല്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ആർഎസ്‌പിക്ക് അഞ്ച് സീറ്റും എൻസിപിക്ക് രണ്ട് സീറ്റും നൽകും. വടകരയിൽ കെകെ രമ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ കേരളത്തിലേക്ക് മടങ്ങുകയാണ് ചെയ്യുക. ജനതാ ദൾ, സിഎംപി, ജേക്കബ് വിഭാഗങ്ങൾക്ക് ഓരോ സീറ്റുകൾ വീതമാണ് നൽകുക. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക മറ്റന്നാൾ ഡൽഹിയിൽ വച്ച് പ്രഖ്യാപിക്കുമെന്നും നേതാക്കൾ മാദ്ധ്യമങ്ങളെ അറിയിച്ചു. 81 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഒരു മണിക്കൂർ കൊണ്ടാണ് പ്രഖ്യാപിച്ചതെന്നും അത് നിസ്സാര കാര്യമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.