rahul

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യരാജ്യമല്ലാതാവുകയാണെന്ന് രാഹുൽ ഗാന്ധി. സ്വീഡനിലെ വി ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി ഇന്ത്യയിലെ ജനാധിപത്യം അധഃപതിച്ചുവെന്നായിരുന്നു സ്വീഡനിലെ വിഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപ്പോർട്ട്.

ഇന്ത്യ ഇപ്പോൾ പാകിസ്ഥാനെ പോലെ സ്വേച്ഛാധിപത്യ രാജ്യമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എൻ.ജി.ഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോർട്ടിൽ നേരത്തെ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു.