bank
BANK

കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയണൽ ഓഫീസ് അന്താരാഷ്‌ട്ര വനിതാദിനമാഘോഷിച്ചു. ഇതോടനുബന്ധിച്ച് റീജിയണൽ ഓഫീസിലെ വനിതാ ജീവനക്കാർക്കായി സെമിനാർ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ സി.ജെ. മഞ്ജുനാഥസ്വാമി ഉദ്ഘാടനം ചെയ്‌തു. സേവന മെഡിനീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ബിനു ഫിലിപ്പോസ് മുഖ്യാതിഥിയായിരുന്നു.

 ഫോട്ടോ:

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയണൽ ഓഫീസ് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഡെപ്യൂട്ടി ജനറൽ മാനേജർ സി.ജെ. മഞ്ജുനാഥസ്വാമി ഉദ്ഘാടനം ചെയ്യുന്നു.