bjp-

ന്യൂഡൽഹി: കെ..പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിംഗ് അംഗത്വം നൽകി.

കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിദ്ധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ല. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു. കോൺഗ്രസിലെന്താണ് നടക്കുന്നതെന്ന് കോൺഗ്രസിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിർന്ന നേതാക്കൾ കേരളത്തിലെ കോൺഗ്രസിൽനിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.പി.എമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്നതെങ്കിലും അവർ ബി.ജെ.പിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോൺഗ്രസിലെ അവസ്ഥയെന്നും വിജയൻ തോമസ് പറഞ്ഞു

നേരത്തെ പാർട്ടിയിൽ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയൻ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ.