
ഫറ്റോർദ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ ഇത്തവണത്തെ ചാമ്പ്യൻമാരെ ഇന്ന് രാത്രിയറിയാം. ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മുംബയ് സിറ്റി എഫ്.സിയും എ.ടി.കെ മോഹൻ ബഗാനും തമ്മിലുള്ള ഫൈനലിന്റെ കിക്കോഫ്. ലീഗ് തലത്തിൽ ഏറ്റവു കൂടുതൽ പോയിന്റ് നേടി ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കിയ മുംബയ് കന്നി ഐ.എസ്.എൽ കിരീടം ലക്ഷ്യമിട്ടാണ് ബൂട്ടുകെട്ടുന്നത്. മറുവശത്ത് നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്.
ലീഗ് തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് യഥാക്രമം മുംബയും എ.ടി.കെയും. സെമിയിൽ ഗോവയെ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിൽ വീഴ്ത്തിയാണ് മുംബയ് ഫൈനൽ ഉറപ്പിച്ചത്.
സെമിയിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയാണ് എ.ടി.കെ മോഹൻ ബഗാന്റെ വരവ്. എ.ടി.കെയും മോഹൻ ബഗാനുമായി ലയിച്ച ആദ്യ സീസണിൽത്തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞത് അവർക്ക് നേട്ടമാണ്.
ലൈവ്: രാത്രി 7.30മുതൽ സ്റ്റാർ സ്പോർട്സ്
ചാനലുകളി
ലും ഹോട്ട് സ്റ്റാറിലും