
ഇസ്ലാമാബാദ്: ചെയർമാൻ തിരഞ്ഞെടുപ്പിന് വോട്ടിംഗ് നടക്കുന്നതിനിടെ പാകിസ്ഥാൻ സെനറ്റ് ഹാളിൽ ചൈനീസ് ഒളി ക്യാമറ കണ്ടെത്തിയെന്ന് റിപ്പോർട്ട്. കാമറ കണ്ടെത്തിയതോടെ സെനറ്റിൽ ബഹളമാരംഭിച്ചു. തുടർന്ന് വോട്ടിംഗ് നടപടികൾ തടസ്സപ്പെട്ടു. മാർച്ച് 3 നാണ് തിരഞ്ഞെടുപ്പ് നടന്നത്.സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എം.പിമാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമായിരുന്നു ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചത്. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.