
ന്യൂഡൽഹി: തമിഴ്നാട്ടിൽ കമലഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) നയിക്കുന്ന മൂന്നാം മുന്നണിയെ തഴഞ്ഞ് ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതൃത്വം നൽകുന്ന മുന്നണിയിൽ ചേക്കേറി എസ്.ഡി.പി.ഐ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമലഹാസൻ 18 സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുമായി സഖ്യത്തിലായിരുന്ന എം.എം.എം.കെക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനിക്കുകയായിരുന്നു.
എം.എം.എം.കെക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതായി എസ്.ഡി.പി.ഐ തമിഴ്നാട് പ്രസിഡന്റ് നെല്ലായ് മുബാറക് ആണ് വ്യക്തമാക്കിയത്. ആറ് മണ്ഡലങ്ങളിലാകും പാർട്ടി മത്സരിക്കുക. ആളന്തൂർ, അമ്പൂർ, തിരുച്ചി വെസ്റ്റ്, തിരുവാരൂർ, മധുരൈ സെൻട്രൽ, പാളയങ്കോട്ടൈ മണ്ഡലങ്ങളാണ് എസ്.ഡി.പി.ഐക്ക് നൽകിയിട്ടുള്ളത്. അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദിൽ മുസ്ലിമീനും ഇതേ മുന്നണിയിൽ തന്നെയാണ് മത്സരിക്കുന്നത്.