
ചണ്ഡിഗഡ്: പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പതിനാറുകാരി പരിശോധനയിൽ രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ തെളിഞ്ഞത് അയൽവാസിയും മകനും ഉൾപ്പെടെ ഏഴുപേരുടെ ക്രൂരപീഡനം.. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
.
കഴിഞ്ഞ ദിവസം പനിയുൾപ്പെടെയുള്ള ശാരിരിക അസ്വസ്ഥതകളെ തുടർന്നാണ് പതിനാറുകാരിയെ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നറിയുന്നത്. തുടർന്ന് പെൺകുട്ടി പിതാവിനോട് കാര്യങ്ങൾ പറയുകയായിരുന്നു. അയൽവാസികളായ ഏഴുപേർ തന്നെ നിരന്തമായി ആറ് മാസത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചതായും ഈ വിവരം പുറത്തുപറഞ്ഞാൽ തീയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
അയൽവാസിയായ പലചരക്കുക്കച്ചവടക്കാരനും അയാളുടെ മകനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ. ഇതിൽ രണ്ട് പേർ 50 വയസിന് മുകളിലുള്ളവരാണ്. പെൺകുട്ടിയുടെ കുടുംബം ഇയാളുടെ കടയിലിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നത്. കടയിൽ വച്ചാണ് ആദ്യമായി പെൺകുട്ടി പിഡിപ്പിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.