typhoid

സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് സാധാരണ പടരുന്നത്. രോഗബാധിതരിൽ നിന്നും ടൈഫോയ്ഡ് പകരാം. പനി, തലവേദന, വയറുവേദന, വയറിളക്കം, ഛർദി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ.

വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകുക എന്നിവയിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം. രോഗം പിടിപെടുമ്പോൾ ശരീരം ദുർബലമാകുന്നതിനാൽ ധാരാളം പോഷകാഹാരങ്ങൾ കഴിക്കുക.

ടൈഫോയ്ഡ് നിർജ്ജലീകരണത്തിന് കാരണമാകുന്നതിനാൽ, ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളം കുടിക്കുക. അമിത ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടെയും രോഗം ഭേദമാകും.