
തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലെ സി പി ഐ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ് നിലനിൽക്കുമ്പോഴും ചടയമംഗലത്ത് സി പി ഐ ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിക്കും, ഹരിപ്പാട് എ ഐ എസ് എഫ് സംസ്ഥാന ഭാരവാഹി സജിലാലിനുമാണ് സാദ്ധ്യത.
പറവൂരിൽ സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ മകൾ അഡ്വ. സൂര്യ ബിനോയ്, രമ ശിവശങ്കരൻ, നാട്ടികയിൽ സിറ്റിംഗ് എം.എൽ.എ ഗീത ഗോപി, സി.സി. മുകുന്ദൻ, സജിത അനിൽ എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്.ഇതിൽ ഒരു സീറ്റിൽ മാത്രമാണ് വനിത. സംസ്ഥാന കൗൺസിലിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.