
തിരുവനന്തപുരം: എംസി റോഡിൽ കാരേറ്റിന് സമീപം റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ക്ളീനർ മരിച്ചു. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പവേശിപ്പിച്ചു.
ഇന്നുപുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. വേഗത്തിൽ വന്ന മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാർക്കുചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനിലോറിയുടെ കാബിൻ പൂർണമായും തകർന്നു. നാട്ടുകാരും ഫയർഫോഴും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.