mamata-banerje

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാലിന് പരിക്കേൽക്കാൻ കാരണം കാറിന്റെ ഡോർ തൂണിലിടിച്ചതാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട‌്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. എന്നാൽ കാറിന്റെ ഡോർ തൂണിലിടിക്കാൻ ഇടയാക്കിയ സാഹചര്യം റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. തിരഞ്ഞെടുപ്പ് പര്യട‌നത്തിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റുവെന്നാണ് മമതയും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നത്. കൊൽക്കത്തയിലെ എസ് എസ്‌ കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമത കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.

ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് മമത ബാനർജിയെ ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പറയുന്നത്. വരുംദിവസങ്ങളിലും മമത വിശ്രമത്തിൽ തുടരും. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ആശുപത്രിയിൽ എത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. കഴിഞ്ഞ ബുധനാഴ്ച നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമതയ്ക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. അതേസമയം, മമതയ്ക്ക് പരിക്കേറ്റതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ബി ജെ പിയുടെ ആവശ്യം.