
പവൻ കല്ല്യാണിന്റെ പുതിയ ചിത്രം 'ഹരി ഹര വീരമല്ലു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എഎം രത്‌നം നിർമ്മിക്കുന്ന ചിത്രം കൃഷ് ജഗർലമുടിയാണ് സംവിധാനം ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചാർമിനാർ, റെഡ് ഫോർട്ട്, മച്ചിലിപട്ടണം പോർട്ട് തുടങ്ങിയവയുടെ വലിയ സെറ്റുകളാണ് സിനിമയ്ക്കായി രുങ്ങുന്നത്. 150 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രത്തിന്റെ നാൽപത് ശതമാനം ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. ജൂലായ് ഓടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.
ഹോളിവുഡ് ചിത്രങ്ങളുടെ വിഎഫ്എക്‌സ് മേൽനോട്ടം വഹിക്കുന്ന ബെൻ ലോക്ക് ആണ് ഈ ചിത്രത്തിന്റെയും വിഎഫ്എക്‌സ്. എംഎം കീരവാനി, ജ്ഞാന ശേഖർ വിഎസ് എന്നിവർ യഥാക്രമം സംഗീതവും ക്യാമറയും കൈകാര്യം ചെയ്യുന്നു.തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
എഡിറ്റർ:ശ്രാവൻ, സംഭാഷണം:സായ് മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ:രാജീവൻ, സ്റ്റണ്ട്: രാംലക്ഷ്മൺ, ശ്യാം കൗശൽ, ദിലീപ് സുബ്ബാരായൺ, കോസ്റ്റ്യൂം ഡിസൈനർ:ഐശ്വര്യ രാജീവ്, പി.ആർ.ഒ: ആതിര ദിൽജിത്ത്. ചിത്രം 2022 സംക്രാന്തിക്ക് റിലീസ് ചെയ്യും.