
വ്യായാമം ചെയ്യുന്ന പുതിയ വീഡിയോ പങ്കുവച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ലാലേട്ടാ ഇതൊക്കെ ഇട്ടു നമ്മളെ പോലത്തെ പിള്ളേർക്ക് പ്രചോദനം തരുന്നുണ്ട്. നന്ദിയുണ്ട്, നമ്മൾ എപ്പോഴും ഏട്ടന്റെ കൂടെയുണ്ട്.', ' പ്രായം അറുപത് കഴിഞ്ഞു, പക്ഷേ ഇപ്പോഴും യൂത്തൻമാരെ വെല്ലുന്ന മെയ്‌വഴക്കം','അപാര മെയ്‌വഴക്കം', 'ബറോസിന് വേണ്ടിയാണോ?', 'ഇങ്ങേര് ഇപ്പോ നമ്മള് ചെറുപ്പക്കാരെയൊക്കെ നാണം കെടുത്തുമല്ലോ... എന്തായാലും ലാലേട്ടൻ ഇങ്ങനെ ഫിറ്റായി, സുന്ദരനായി കുറേ കാലം സിനമാ ലോകം അടക്കിവാഴുമെന്ന് ഉറപ്പ്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.