bank-holiday

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറുമായതിനാൽ ബാങ്കുകൾ അവധിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിമുടക്കാണ്.

പൊതു മേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പണിമുടക്കാണ്.ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.അതേസമയം നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ എ ടി എമ്മുകളിൽ പണം തീരുമോ എന്ന പേടി ജനങ്ങൾക്കുണ്ട്.

പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ ചിലപ്പോൾ കാലിയായേക്കാം.