
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.
ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് ആത്മ വിശ്വാസത്തോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.രാത്രി 7മുതൽ മൊട്ടേരയിൽത്തന്നെയാണ് മത്സരം.
മറുവശത്ത് ടെസ്റ്റിലെ പോലെ ആദ്യമത്സരം തോറ്റതിന് ശേഷമുള്ള ഗംഭീര തിരിച്ചുവരവാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ആദ്യമത്സരത്തിൽ ട്വന്റി-20യിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട് ബാറ്റിംഗിലും ബൗളിംഗിലും കത്തിക്കയറിയപ്പോൾ രണ്ട് വിഭാഗത്തിലും ഇന്ത്യ പിന്നാക്കം പോയിരുന്നു.