mirror-and-clock

വീട്ടിനുള്ളിൽ എവിടെയാണോ സൗകര്യം അവിടെ ക്ലോക്ക് വയ്ക്കുന്നതാണ് പൊതുവെയുള്ള രീതി. എങ്കിൽ അറിയുക ഇത് ഒട്ടും നന്നല്ല. ക്ലോക്കിന്റെ തെറ്റായ സ്ഥാനം കുടുംബത്തിന്റെ ഐശ്വര്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളും വൻ കടബാദ്ധ്യതയുമായിരിക്കും ഇതുമൂലം ഉണ്ടാവുക. വാസ്തുശാസ്ത്രപ്രകാരം ക്ലോക്കിന് മാത്രമല്ല വീട്ടിലെ നിസാരമെന്ന് മറ്റുവസ്തുക്കൾക്കും നിശ്ചിത സ്ഥാനമുണ്ട്. അതനുസരിച്ചുവേണം അവ സ്ഥാപിക്കാൻ. അതിനെക്കുറിച്ച് ചില കാര്യങ്ങൾ

വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും വീടിന്റെ തെക്കുഭാഗത്തെ ഭിത്തിയിൽ ക്ളോക്ക് തൂക്കിയിടരുത്. ഒപ്പം വാതിലിലും അരുത്. വേറെ ഏതുദിക്കിലെ ചുമരിൽ വേണമെങ്കിലും ക്ലോക്ക് തൂക്കിയിടാം. സമയം നോക്കാനായി വീട്ടിലെ ഒരംഗം നോക്കുന്നത് പോസിറ്റീവായ ദിക്കിലേക്കായിരിക്കണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഒരാൾ പോസിറ്റീവായ ദിക്കിലേക്ക് നോക്കുമ്പോൾ അയാളിൽ പോസിറ്റീവ് എനർജി നിറയും. എല്ലാവരിലും പോസീവ് എനർജി നിറയുന്നതോടെ വീട്ടിൽ ഐശ്വര്യം കളിയാടും.

ക്ലോക്ക് കഴിഞ്ഞാൽ പ്രധാനം കണ്ണാടിയാണ്. സമചതുരാകൃതിയിലും ദീർഘചതുരാകൃതിയിലുമുള്ള കണ്ണാടികൾ മാത്രമേ വീടുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. കണ്ണാടി എപ്പോഴും വടക്കുകിഴക്ക്‌ ദിശയിൽ, തറയിൽ നിന്നും അഞ്ച് അടി ഉയരത്തിൽ വേണം വയ്ക്കേണ്ടത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണാടി നെഗറ്റീവ് എനർജി പുറപ്പെടുവിക്കുന്നതിനൊപ്പം വീട്ടിനുള്ളിലെ പോസിറ്റീവ് എനർജിയെ ഇല്ലാതാക്കുകയും ചെയ്യും.

വീട്ടിനുള്ളിൽ ഐശ്വര്യം നിറയ്ക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. വെള്ളവുമായി ബന്ധപ്പെട്ട എന്തെങ്കിലും അലങ്കാര സാധനങ്ങൾ വീട്ടിനുള്ളിൽ വച്ചാൽ മതി. അക്വേറിയമോ, ചെറിയ വെള്ളച്ചാട്ടത്തിന്റെ മാതൃകകളോ ആയാലും മതി. പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും വടക്ക് കിഴക്ക് ദിശകളിൽ ഇവ വയ്ക്കാൻ പാടില്ല. മണിപ്ളാന്റ് വച്ചാലും വീട്ടിൽ ഐശ്വര്യം കുടികൊള്ളും. വടക്കുകിഴക്ക് ദിശയിൽ മണിപ്ളാന്റുകൾ വയ്ക്കുന്നതാണ് ഏറെ നന്ന്. ഇവ നല്ല പുഷ്ടിയോടെ വളരുകയാണെങ്കിൽ സമ്പത്തിന്റെയും ഐശ്വര്യത്തിന്റയും വരവിനെ ത്വരിതപ്പെടുത്തും.