aa

സൽമാൻഖാനെ നായകനാക്കി പ്രഭുദേവ ഒരുക്കുന്ന ആക്‌ഷൻ ത്രില്ലറായ രാധേ ഈദ് പ്രമാണിച്ച് മേയ് രണ്ടാം വാരം ലോകവ്യാപകമായി റിലീസ് ചെയ്യും.ദിഷാ പട്ടാനി നായികയാകുന്ന ചിത്രത്തിൽ ജാക്കിഷ് റോഷും രൺദീപ് ഗൂഢയുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സൽമാൻ ഖാനും സൊഹെ‌യ്‌‌ൽ ഖാനും അതുൽ അഗ്നിഹോത്രിയും നിഖിൽ നമിത്തും ചേർന്ന് നിർമ്മിക്കുന്ന രാധേയിൽ ജാക്വിലിൻ ഫെർണാണ്ടസ് ഒരു ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.''ഈദിന് വരുമെന്ന് പറഞ്ഞാൽ ഈദിന് തന്നെ വരു"മെന്നാണ് രാധേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് സൽമാൻ ഖാൻ സമൂഹമാദ്ധ്യമങ്ങളി​ൽ കുറി​ച്ചത്.