yashwant-sinha

കൊൽക്കത്ത: മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വാജ്‌പേയി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സിൻഹ തൃണമൂലിൽ ചേർന്നത്.

കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഡെറിക്‌ ഒബ്രിയൻ, സുദീപ്‌ ബന്ദോപാദ്ധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സിൻഹ അംഗത്വം സ്വീകരിച്ചത്. സിൻഹ തൃണമൂലിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്ന് സുബ്രത പറഞ്ഞു. സിൻഹയെ പോലുള്ള മുതിർന്ന നേതാക്കൾ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സിൻഹയുടെ മകൻ ജയന്ത് സിൻഹ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുളള പാർലമെന്റംഗമാണ്.

1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു സിൻഹ 1984 ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 1990ൽ സിൻഹ കേന്ദ്രധനകാര്യമന്ത്രിയായി.പിന്നീട് 98ൽ വാജ്‌പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. 2018

ലാണ് അദ്ദേഹം ബി.ജെ.പി വിടുന്നത്.