
തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമ മേഖലയിലേക്ക് എത്തുന്നത്. മലയാളത്തിൽ കലി , അതിരൻ തുടങ്ങിയ ചിത്രങ്ങളിലും സായി പല്ലവി അഭിനയിച്ചു.തെലുങ്കിലും തമിഴിലും തിരക്കുള്ള താരമാണ് ഇപ്പോൾ സായി പല്ലവി. ഇപ്പോളിതാ താരത്തിന്റെ സഹോദരി പൂജ കണ്ണൻ അഭിനയ രംഗത്തേക്ക് വരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ നായികയായാണ് പൂജ എത്തുന്നത്.സംവിധായകൻ എ എൽ വിജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ കൊറിയോഗ്രാഫറായി ജോലി ചെയ്തിട്ടുണ്ട് സ്റ്റണ്ട് സിൽവ.ചിത്രത്തിൽ പൂജ കണ്ണനെ കൂടാതെ സമുദ്ര കനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.