
തിരുവനന്തപുരം: ഹെൽമറ്റില്ലാതെ ഇരുചക്രവാഹനവുമായി അത്യാവശ്യകാര്യത്തിന് വെളിയിലിറങ്ങിയാൽ പൊലീസും മോട്ടോർവാഹന വകുപ്പുമൊക്കെ ആ പുറകേ കൂടും.എന്നാൽ വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിയിൽ യുവതികളടക്കമുള്ള നിരവധി പേരാണ് ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനറാലി നടത്തിയത്. എം എൽ എ വോട്ടർമാരെ അഭിവാദ്യം ചെയ്യാൻ സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നാലെയായിരുന്നു പാർട്ടിയുടെ കൊടിയും വീശി മുദ്രവാക്യവും വിളിച്ചുള്ള നിയമവിരുദ്ധമായ ഈ യാത്ര. പിഴ ചുമത്താനായി പൊലീസിനെയോ മോട്ടോർവാഹന വകുപ്പുകാരെയോ ആ പരിസരത്തെങ്ങും കണ്ടില്ല.
പൂർത്തീകരിച്ച 100 റോഡുകളിലൂടെയുള്ള ബൈക്ക് റാലിയെന്ന് വിശേഷിപ്പിച്ച് ഹെൽമറ്റില്ലാ യാത്രയുടെ ദൃശ്യങ്ങൾ എം എൽ എ സോഷ്യൽ മീഡിയിലും പോസ്റ്റുചെയ്തു.