dmk

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയുടെ പ്രകടന പത്രിക ഇന്നലെ പാർട്ടി അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ പുറത്തിറക്കി. പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ കുറയ്ക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. പാചക വാതകത്തിന് 100 രൂപ സബ്‌സിഡി നൽകുമെന്നും ഡി.എം.കെ വാഗ്ദാനം ചെയ്യുന്നു.

500 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡി.എം.കെ മുന്നോട്ട് വയ്ക്കുന്നത്. അസംബ്ലി നടപടികൾ ലൈവായി ടെലികാസ്റ്റ് ചെയ്യും, ഭൂനികുതി വർദ്ധിപ്പിക്കില്ല, റേഷൻ കാർഡ് ഉടമകൾക്ക് 4000 രൂപ, തെരുവിൽ താമസിക്കുന്നവർക്കായി നൈറ്റ് ഷെൽറ്റർ, ക്ഷേത്രങ്ങളുടെ നവീകരണത്തിന് 1000 കോടി, സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റ്, സ്ത്രീകളുടെ പ്രസവാവധി 12 മാസമായി ഉയർത്തും, തിരുച്ചിറപ്പള്ളി, മധുര, സേലം, തിരുനെൽവേലി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മെട്രോ റെയിൽ, ക്രിസ്ത്യൻ, മുസ്ലീം പള്ളികളുടെ നവീകരണത്തിന് 200 കോടി എന്നിവ പ്രകടന പത്രികയിലുണ്ട്.