arrest

കാഠ്മണ്ഡു: രണ്ടര കിലോ യുറേനിയം കൈവശം വച്ചതിന് നേപ്പാളിൽ നാല് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ബോധ മേഖലയിലെ ഒരു വീട് പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് 2.5 കിലോ യുറേനിയം കണ്ടെത്തിയത്.

അറസ്റ്റിലായ 20 ഉം 40 ഉം വയസുള്ളവരാണ് അറസ്റ്റിലായവർ. ഇവർക്കെതിരെ എക്സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. യുറേനിയം കടത്തുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് നേപ്പാളിൽ അറസ്റ്റ് നടക്കുന്നതെന്നാണ് വിവരം. യുറേനിയം 238 ന്റെ സമ്പുഷ്ട രൂപം വൈദ്യുതി ഉത്പാദനത്തിനും ആണവ ആയുധങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സമ്പുഷ്ട യുറേനിയത്തിന് കിലോയ്ക്ക് കോടിക്കണക്കിന് ഡോളർ വിലയുണ്ട്.