baiden

വാഷിംഗ്ടൺ: സൈന്യത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്ന മ്യാൻമറിൽ നിന്നുള്ളവർക്ക് താത്കാലികമായി അഭയം നൽകുമെന്ന് യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലാജാൺഡ്രോ മയോർകാസാണ് ഇക്കാര്യം അറിയിച്ചത്. 18 മാസത്തേക്കാവും ഇത്തരത്തിൽ സംരക്ഷണം നൽകുക. നിലവിൽ യു.എസിലുള്ള മ്യാൻമർ പൗരൻമാർക്കാവും ആനുകൂല്യം ലഭിക്കുക.

മ്യാൻമറിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. ഈയൊരു സാഹചര്യത്തിൽ മ്യാൻമർ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിനാലാണ് താത്കാലികമായി അഭയം നൽകുന്നതെന്ന് യു.എസ് അറിയിച്ചു.

മ്യാൻമറിലെ ആങ് സാൻ സൂ ചി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പട്ടാള അട്ടിമറിക്കെതിരെ വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്.