
കെയ്റോ: നയതന്ത്രബന്ധം പുതുക്കാനൊരുങ്ങി ഈജിപ്തും തുർക്കിയും. തുർക്കി വിദേശകാര്യ മന്ത്രി മവ്ലോദ് കവ്സോഗ്ലു ആണ് വിവരം പങ്കുവച്ചത്. ഈജിപ്ത് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടുവെന്നും 2013ൽ വിച്ഛേദിച്ച നയതന്ത്രബന്ധം തുടരാൻ തീരുമാനിച്ചെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
2013ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിലുള്ള സൈനിക അട്ടിമറിയെ തുടർന്നാണ് ഈജിപ്തും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഇരു രാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയിരുന്നു.