jasinta

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 51 ഓളം വിശ്വാസികൾ കൊല്ലപ്പെട്ട സംഭവത്തിന്റെ രണ്ടാം വാർഷികം ആചരിച്ചു. ക്രൈസ്റ്റ് ചർച്ച് അരീനയിൽ ഇന്നലെ സംഘടിപ്പിച്ച അനുസ്മരണത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൻ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

വാക്കുകൾക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ലെങ്കിലും, അവയ്ക്ക് മുറിവ് ഉണക്കാനുള്ള ശക്തിയുണ്ടെന്ന് ജസീന്ത പറഞ്ഞു. ആക്രമണശേഷം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ജസീന്ത കാണിച്ച അനുകമ്പയും ന്യൂസിലാൻഡിൽ തോക്കുകളുടെ നിയന്ത്രണം കർശനമാക്കാനുള്ള നീക്കവും പ്രശംസനീയമായിരുന്നു.

അനുസ്മരണ ചടങ്ങിൽ കൊല്ലപ്പെട്ട എല്ലാവരുടെയും പേരുകൾ വായിച്ചു.

2019 മാർച്ച് 15ന് ആസ്‌ട്രേലിയക്കാരനായ ബ്രെന്റൺ ടാരന്റ് പള്ളിയിലെത്തി വെള്ളിയാഴ്ച നമസ്‌കാരത്തിൽ പങ്കെടുത്തവർക്കുനേരെ വെടി വയ്ക്കുകയായിരുന്നു.

30 കാരനായ ടാരന്റിനെ 51 കൊലപാതക കുറ്റങ്ങൾ, 40 കൊലപാതകശ്രമം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.ആക്രമണത്തിനുശേഷം മാരകമായ തരം സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ച് ന്യൂസിലൻഡ് പുതിയ നിയമം പാസാക്കിയിരുന്നു.