
ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. തമിഴ്‌നാട്ടിലെ കോൺഗ്രസ് ആസ്ഥാനത്ത് ആറണി എം.പി എം.കെ വിഷ്ണുപ്രസാദും അനുയായികളും പ്രതിഷേധം ആരംഭിച്ചു. പാർട്ടിയുമായി കാര്യമായ ബന്ധമില്ലാത്തവർക്കും സീറ്റ് നൽകിയെന്നാരോപിച്ചാണ് പ്രതിഷേധം. തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് തമിഴ്നാട്ടിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.