kaniha

കൊച്ചി: വസ്‌‌ത്ര നിർമ്മാണരംഗത്ത് പുതിയ ഫാഷൻ ട്രെൻഡുകളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോംവെയർ ബ്രാൻഡായ എൻ-സ്‌റ്റൈൽ. എൻ-സ്‌റ്റൈലിന്റെ പുതിയ മെറ്റേണിറ്റി കളക്ഷൻ ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ കനിഹ അവതരിപ്പിച്ചു. ചൂട് കാലാവസ്ഥയ്ക്ക് അനുയോജ്യമായവിധം മികച്ച കോട്ടൺ മെറ്റീരിയലിൽ ട്രെൻഡി ഡിസൈനുകളും പാറ്റേണുകളും കോർത്തിണക്കിയാണ് പുതിയ മെറ്റേണിറ്റി വെയറുകൾ പുറത്തിറക്കുന്നത്.

മികച്ച ഡിസൈനുകളിൽ സ്‌കിൻ ഫ്രണ്ട്ലി ആയതും ശാസ്‌ത്രീയമായി ഗർഭിണികൾക്ക് അനുയോജ്യവുമായ രീതിയിലാണ് ഓരോ മോഡലുകളും നിർമ്മിച്ചിട്ടുള്ളത്. ഹോം വെയറുകളിൽ സൗകര്യപ്രദമായ ഒരു ഓപ്‌ഷനായി ഒതുങ്ങിയ നൈറ്റികളെ ഏത് പ്രായക്കാർക്കും ഇണങ്ങുംവിധം സ്വീകാര്യമാക്കിയത് എൻ.എ. ബെന്നി, ഷേർലി ബെന്നി എന്നിവർ ഉടമസ്ഥരായ എൻ-സ്‌റ്റൈലാണ്.

അഹമ്മദാബാദ്, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച മെറ്റീരിയലുകളും പ്രഗത്ഭരായ ഡിസൈനർമാരുടെ ലേറ്റസ്‌റ്റ് ഫാഷൻ ഡിസൈനുകളും സംയോജിക്കുന്ന മോഡലുകളാണ് എൻ-സ്‌റ്റൈലിന്റെ മികവ്. അത്യാധുനിക മെഷീനറികളും നവീന സൗകര്യത്തോട് കൂടിയ സ്‌റ്റിച്ചിംഗ് യൂണിറ്റുമടങ്ങിയ ഫാക്‌ടറിയിൽ 100 ശതമാനം കോട്ടൺ മെറ്റീരിയൽ സ്‌ടൈപ്‌സ്, ഫ്ളോറൽ, പ്രിന്റ്‌സ് ആൻഡ് ഡോട്ട്‌സ്, എത്നിക് കളക്ഷൻ, ഫെസ്‌റ്റീവ് സീസൺ സ്‌പെഷ്യൽ കളക്ഷനുകൾ, കാലാത്മകമായ ഇക്കത്ത് കളക്ഷൻ എന്നിങ്ങനെ ട്രെൻഡി കളക്ഷനുകളാണ് ഒരുക്കുന്നത്. ആകർഷക വിലകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.