srilanka

കൊളംബോ: ദേശ സുരക്ഷയെ മുൻനിറുത്തി ശ്രീലങ്കയിൽ ബുർഖ നിരോധനം നടപ്പാക്കുമെന്ന് പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ബുർഖ നിരോധനത്തിനുള്ള തീരുമാനത്തിൽ ഒപ്പുവച്ചതായും മന്ത്രിസഭയുടെ അനുമതി കിട്ടുന്നതോടെ നിയമമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടാനും നീക്കമുണ്ട്. തീരുമാനത്തിനെതിരെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്.

2019ൽ ശ്രീലങ്കയിൽ പള്ളികൾക്കും ഹോട്ടലുകൾക്കും നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ബുർഖ താത്കാലികമായി നിരോധിച്ചിരുന്നു.