nikhila-vimal-troll

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി-മഞ്ജു വാര്യർ ചിത്രമായ 'ദ പ്രീസ്റ്റ്'. സിനിമ കണ്ടവർ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി വ്യക്തമാക്കുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയും ഇപ്പോൾ വൈറലായിക്കൊണ്ടിയിരിക്കുകയാണ്.

'പ്രീസ്റ്റി'ന്റെ പ്രമോഷനുവേണ്ടി നടത്തിയ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖില വിമൽ മെഗാസ്റ്റാറിനെ കണ്ണെടുക്കാതെ, ആരാധനയോടെ നോക്കിയിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

troll

നിഖില തന്നെ ഈ ഫോട്ടോയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പന്കുവച്ചിട്ടുമുണ്ട്. ചിത്രം വൻ തോതിൽ വൈറലായി മാറിയതോടെ ഫോട്ടോ അടിസ്ഥാനമാക്കി നിരവധി ട്രോളുകളും പുറത്തിറക്കിയിരിക്കുകയാണ്.

മമ്മൂട്ടിയോടുള്ള എല്ലാ ആരാധനയും ഇഷ്ടവും നിഖിലയുടെ നോട്ടത്തിലുണ്ടെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. 'ഒരു മയത്തിലോക്കെ നോക്കെടേയ്' എന്നും ചില രസികർ കമന്റ് ചെയ്യുന്നുണ്ട്.

aiswarya

അതിനിടെ, നടി ഐശ്വര്യ ലക്ഷ്മിയും തന്റെ സഹപ്രവർത്തകയെ രസകരമായ രീതിയിൽ ട്രോളികൊണ്ട് രംഗത്തെത്തി. 'എനിക്കിത് ചെയ്യണമായിരുന്നു.... ഇത് റീപ്പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല. നിഖിലാ... എന്നെ കൊല്ലരുത്.'- എന്ന കുറിപ്പോടെ ഒരു ട്രോളാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം പങ്കുവച്ചത്.

'പ്രിയപ്പെട്ട പുരുഷന്മാരെ, നിഖില മമ്മൂക്കയെ നോക്കുന്നത് പോലെനിങ്ങളെ നോക്കുന്ന ഒരു പെൺകുട്ടിയെ കണ്ടുപിടിക്കൂ..'-എന്നെഴുതിയ ഒരു ട്രോളാണ് ഐശ്വര്യപങ്കുവച്ചത്. സമാനമായ രീതിയിൽ, വേറൊരു സന്ദർഭത്തിൽ നിഖില മമ്മൂട്ടിയെ നോക്കിനിൽക്കുന്ന പഴയൊരു ചിത്രവും നടി സ്റ്റോറി ആക്കിയ ട്രോളിൽ കാണാം.

story

സ്വയം ട്രോളികൊണ്ടുള്ള ഒരു ഫോട്ടോ നിഖിലയും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്. പ്രീസ്റ്റിലെ തന്റെ സഹതാരമായ സാനിയ ഇയ്യപ്പനും താനും മമ്മൂട്ടിയെ നോക്കുന്ന ഒരു ചിത്രമാണ് നിഖില സ്റ്റോറി ആക്കിയിരിക്കുന്നത്. 'ഓക്കേ. ഇപ്പോൾ എന്റെ അവസരമാണ്'- എന്നാണ് ഈ ഫോട്ടോയ്ക്ക് നിഖില ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതിൽ മമ്മൂട്ടിയും ഇരുവരെയും അതേ പോസിൽ തന്നെ നോക്കുന്നതും കാണാം.