malabar

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം ഒഡീഷയിലെ ഭുവനേശ്വറിൽ തുറന്നു. ചലച്ചിത്രതാരം സബ്യസാച്ചി മിശ്ര ഉദ്ഘാടനം ചെയ്‌തു. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പാവുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആഗോളവികസന പദ്ധതിയുടെ ഭാഗമാണ് ഒഡീഷയിലെ ഈ ആദ്യ ഷോറൂം.

ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, മാനേജിംഗ് ഡയറക്‌ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. അബ്‌ദുൾസലാം, റീജിയണൽ ഹെഡ് പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. സഹീദ് നഗറിലെ രൂപാലി സ്‌ക്വയറിലാണ് പുതിയ ഷോറൂം.

ഭുവനേശ്വറിൽ പുതിയ ഷോറൂം തുറന്നതോടെ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സാന്നിദ്ധ്യം കൂടുതൽ ശക്തമാവുകയും ലോകത്തെ ഒന്നാംനമ്പർ ജുവലറി ആവുകയെന്ന ലക്ഷ്യത്തിലേക്ക് മലബാർ ഗോൾഡ് ഒരുപടി കൂടി മുന്നേറിയെന്നും എം.പി. അഹമ്മദ് പറഞ്ഞു. ഏത് പ്രായക്കാർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങൾക്ക് ഇണങ്ങിയതുമായ വിപുലമായ ആഭരണശ്രേണിയാണ് മലബാർ ഗോൾഡിന്റെ പ്രത്യേകത.

പരമ്പരാഗത ശില്പചാതുരിയിൽ നിർമ്മിച്ചതും സമകാലീന രൂപകല്‌പനയുള്ളതുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഭുവനേശ്വർ ഷോറൂമിൽ അണിനിരത്തിയിട്ടുള്ളത്. അപൂർവ ഡയമണ്ട് ആഭരണ ശേഖരമായ 'മൈൻ", അൺകട്ട് ഡയമണ്ടുകളുടെ 'ഇറ" കളക്ഷനുകൾ, അമൂല്യരത്നങ്ങളുടെ 'പ്രഷ്യ" ബ്രാൻഡ് ജുവലറി, പാരമ്പര്യത്തനിമയുടെ 'ഡിവൈൻ" ബ്രാൻഡ് ജുവലറി, എത്‌നിക്‌സ് ഹാൻഡ് ക്രാഫ്‌റ്റഡ് ജുവലറി, സോൾ‌ ലൈഫ്സ്‌റ്റൈൽ, സ്റ്റാർലെറ്റ് കിഡ്സ് ജുവലറി തുടങ്ങിയവയും പുതിയ ഷോറൂമിലുണ്ട്.