
ചെന്നൈ: ഓൺലൈൻ ആഴ്ചപ്പതിപ്പായ ഡബ്ള്യു.ടി.പി ലൈവ്.ഇൻ 50-ാം ലക്കത്തോട് അനുബന്ധിച്ച് സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തുന്നു. 2019-20ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയ്ക്കാണ് പുരസ്‌കാരം. മെഡിമിക്‌സ്, ശ്രീഗോകുലം ചിട്ട് ആൻഡ് ഫിനാൻസ്, ജിയോ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണിത്.
ഓരോ വിഭാഗത്തിലും അഞ്ചംഗ വിദഗ്ദ്ധസമിതി തയ്യാറാക്കുന്ന നാമനിർദേശങ്ങളിൽ നിന്ന് അഞ്ച് എഴുത്തുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വായനക്കാരുടെ ഓൺലൈൻ വോട്ടിംഗും അംഗങ്ങൾ നൽകിയ മാർക്കും പരിഗണിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.