
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. സി.പി.എമ്മിന്റെ യുവനേതാവായ ശങ്കർ ഘോഷ് ബി.ജെ.പിക്കൊപ്പം ചേർന്നതാണ് ഏറ്റവും പുതിയ വാർത്ത ദിവസങ്ങൾക്ക് മുൻപാണ് ശങ്കർ ഘോഷ് സി.പി.എമ്മിൽ നിന്ന് രാജിവച്ചത്. ഡാർജിലിംഗ് ജില്ലാ സി.പി.എം സെക്രട്ടേറിയറ്റ് മെമ്പർ ആയിരുന്ന ശങ്കർ ഘോഷ് സിലിഗുരി മുനിസിപ്പൽ കോർപറേഷൻ ബോർഡ് മെമ്പർ കൂടിയായിരുന്നു. ഈ സ്ഥാനങ്ങളും ഇദ്ദേഹം രാജിവച്ചിരുന്നു.
ചില മുതിർന്ന നേതാക്കൾ യുവാക്കൾക്ക് പ്രവർത്തിക്കാനോ സംസാരിക്കാനോ അവസരം നൽകുന്നില്ലെന്ന് ശങ്കർഘോഷ് കുറ്റപ്പെടുത്തി. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിലിഗുരിയിൽ വെച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയിൽ നിന്നാണ് ശങ്കർ ഘോഷ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
তৃণমূলের অপশাসনকে দূর করতে এবং মোদীজির হাত শক্ত করতে প্রাক্তন সিপিআইএম নেতা শ্রী শঙ্কর ঘোষ আজ বিজেপি পরিবারে যুক্ত হলেন। দলীয় পতাকা তুলে দিলেন কেন্দ্রীয় সাধারণ সম্পাদক এবং পশ্চিমবঙ্গের পর্যবেক্ষক শ্রী @KailashOnline জী।#AmarPoribarBJPPoribar pic.twitter.com/UiNXUT1Jvi